സരസ്വതി സമ്മാൻ കവി പ്രഭാവർമ്മയ്ക്ക്; 12 വർഷത്തിനു ശേഷം മലയാളത്തിന് പുരസ്‌കാരം

Update: 2024-03-18 10:50 GMT

ഇന്ത്യൻ സാഹിത്യലോകത്തെ പരമോന്നത പുരസ്‌കാരമായ സരസ്വതി സമ്മാൻ കവി പ്രഭാ വർമ്മയ്ക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പ്രഭാ വർമ്മയെ തേടി പുരസ്‌കാരം എത്തിയത്. 15 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 12 വർഷത്തിന് ശേഷമാണ് മലയാളത്തിന് സരസ്വതി സമ്മാൻ ലഭിക്കുന്നത്.

കെകെ ബിർള ഫൗണ്ടേഷനാണ് സരസ്വതി സമ്മാൻ നൽകുന്നത്. 1991 മുതൽ ഇത് നൽകി വരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 8ാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള 22 ഭാഷകളിലെ സാഹിത്യ സൃഷ്ടികൾക്കാണ് സരസ്വതി സമ്മാൻ ലഭിക്കുന്നത്. 1995ൽ ബാലാമണി അമ്മയിലൂടെ മലയാളത്തിന് ആദ്യ സരസ്വതി സമ്മാൻ ലഭിച്ചത്. 2005ൽ കവി അയ്യപ്പ പണിക്കർക്കും, 2012ൽ സുഗത കുമാരിക്കും പുരസ്‌കാരം ലഭിച്ചിരുന്നു.

Tags:    

Similar News