സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ; ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നു, ക്രൈം ബ്രാഞ്ച്

Update: 2023-05-14 08:45 GMT

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിന്റെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്. മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകി. രണ്ട് ഡിവൈഎസ്പിമാർ, വിളപ്പിൽ ശാല, പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വേണം. തെളിവുകൾ കൃത്യമായി ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകൾ കാണാതായെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു. ഈ രേഖകൾ വീണ്ടെടുത്തതാണ് പ്രതികളിൽ എത്തുന്നതിൽ കാലതാമസമുണ്ടാക്കിയത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഫോൺ വിശാംശങ്ങൾ പരിശോധിച്ചത് കേസ് ഡയറിയുടെ ഭാഗമാക്കിയില്ല. 

ഒന്നാം പ്രതി പ്രകാശിന്റെ മരണത്തിലെ ദുരൂഹത കൃത്യമായി വിളപ്പിൽശാല പൊലിസ് അന്വേഷിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് നൽകിയത് ക്രൈം ബ്രാഞ്ച് എസ് പി സുനിൽ. ക്രൈം ബ്രാഞ്ച് മേധാവി, ഡിജിപി എന്നിവർക്കാണ് റിപ്പോർട്ട് നൽകിയത്. കർശന നടപടി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. 

Tags:    

Similar News