സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റ്; ബിജെപിയിൽ പ്രതിസന്ധി ഇല്ലെന്ന് സി. കൃഷ്ണകുമാർ

Update: 2024-11-05 04:50 GMT

സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബിജെപിക്ക് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കൃഷ്ണകുമാർ‌ വ്യക്തമാക്കി.

ജനം ചർച്ച ചെയ്യുക വികസനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേര് ദിവസം വോട്ടെടുപ്പ് മാറ്റിവെച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

കെ പി മണികണ്ഠന്റെ ആരോപണത്തിലും കൃഷ്ണകുമാർ പ്രതികരിച്ചു. 2006 നു ശേഷം പാർട്ടി പ്രവർത്തനത്തിൽ ഇല്ലാത്തയാളാണ് കെപി മണികണ്ഠനെന്ന് കൃഷ്ണകുമാർ പറഞ്ഞു.

19 കൊല്ലത്തിനു മുൻപ് പാർട്ടിയിൽ നിന്നും മാറിനിന്ന യാളുടെ ആരോപണങ്ങൾക്ക് എന്തു മറുപടി പറയാനാണെന്നും കൃഷ്ണകുമാർ ചോദിച്ചു.

Tags:    

Similar News