സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയായി; ട്രഷറി നിയന്ത്രണം നീക്കുന്നതിൽ തീരുമാനം ആയില്ല

Update: 2024-03-07 15:06 GMT

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പളം നല്‍കിയെന്ന് ധനവകുപ്പ്. അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പള വിതരണമാണ് ഇന്ന് പൂര്‍ത്തിയായത്. ആറാം ശമ്പള ദിവസമാണ് വിതരണം പൂര്‍ത്തിയായത്. സാധാരണ ശമ്പളം കൊടുത്ത് തീര്‍ക്കുന്നത് മൂന്ന് ദിവസം കൊണ്ടാണ്. അതേസമയം, ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ പോരിനും ഇടയാക്കിയിരുന്നു. ഒരുമിച്ച് പണം പിൻവലിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക തടസം മറികടക്കാനുള്ള താൽകാലിക ക്രമീകരണമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചതെങ്കിലും പണമില്ലാത്തത് തന്നെയായിരുന്നു പ്രധാന പ്രശ്നം. സാമ്പത്തിക വര്‍ഷാവസാനം ഓവര്‍ ഡ്രാഫ്റ്റിലാകാതെ പരമാവധി ദിവസം ട്രഷറിയെ പിടിച്ച് നിര്‍ത്താനുള്ള ക്രമീകരണമായത് കൊണ്ട് ട്രഷറി ഇടപാടുകൾക്കും കര്‍ശന നിയന്ത്രണമുണ്ട്. 

Tags:    

Similar News