'നാട്ടുകാരാണ്, ഡിവൈഎഫ്‌ഐ അല്ല';  അങ്കമാലിയിലെ മർദ്ദനത്തെ ന്യായീകരിച്ച് മന്ത്രി

Update: 2023-12-08 05:04 GMT

ഡിവൈഎഫ്‌ഐ മർദ്ദനത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അങ്കമാലിയിൽ മർദിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകർ അല്ലെന്നും നാട്ടുകാരാണെന്നും മന്ത്രി പറഞ്ഞു. നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാർ ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാട്ടുകാരെ ഞങ്ങൾക്ക് തടയാൻ സാധിക്കുമോ. ചില പ്രതിരോധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസിനു മുന്നിൽ ചാടാനാണ് അവരുടെ ശ്രമം. അവർക്ക് നവകേരള യാത്ര കഴിയും മുമ്പ് ഒരു രക്തസാക്ഷിയെ വേണം. ഇന്ന് നടന്നത് സമ്മർദ്ദത്തിൽ ആളുകളെ പിടിച്ചു മാറ്റിയതാണ്. അവരെങ്ങാനും വണ്ടിയുടെ മുന്നിൽ ചാടിയാലോയെന്നും മന്ത്രി പറഞ്ഞു. വികസനം മുരടിച്ച മണ്ഡലമാണ് പറവൂർ. 22 വർഷമായി കാര്യമായി ഒന്നും നടന്നിട്ടില്ല. വി.ഡി സതീശൻ ചെയ്യുന്നത് പോലെ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ലീഗ് എംഎൽഎമാർ നടത്തിയ വികസന പ്രവർത്തങ്ങൾ ചുരുങ്ങിയത് പത്തെണ്ണം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 

Tags:    

Similar News