ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. 10 കോടിയുടെ നാണയങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടുഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണിയത്. നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞാണ് കാണിക്കകിട്ടിയത്. നാണയം എണ്ണുന്നതിനായി ഇതെല്ലാം വേര്‍തിരിക്കേണ്ടിവന്നു.
ശ്രീകോവിലിനുമുന്നിലെ കാണിക്കയില്‍നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങളാണിത്.