മുടങ്ങിക്കിടന്ന ഡ്രൈവിങ് ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിൻറിങ് പുനരാരംഭിച്ചു; തപാൽ വഴി വീടുകളിലേയ്ക്ക്
ഡ്രൈവിങ് ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിൻറിങ് പുനരാരംഭിച്ചു. ആറുമാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. വരും ദിവസങ്ങളിൽ തപാൽ മുഖേന വീടുകളിൽ ആർസി ബുക്കുകളും ലൈസൻസും എത്തിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രിൻറിങ് കമ്പനിക്ക് എട്ടുകോടിയിലേറെ രൂപ കുടിശ്ശിക വന്നതോടെയാണ് പ്രിൻറിങ് മുടങ്ങിയത്. കൊച്ചിയിൽ ലൈസൻസും ആർസി ബുക്കും അച്ചടിച്ചിരുന്ന കരാറുകാരന് ഒൻപതുകോടിയാണ് നിലവിലെ കുടിശ്ശിക. ഇതിനുപുറമേ തപാൽ വകുപ്പിനും കുടിശ്ശിക ആയതോടെ അച്ചടിച്ച ലൈസൻസുകൾ അയക്കാൻ തപാൽ വകുപ്പും തയ്യാറായിരുന്നില്ല.