വായ്പാ നിരക്ക് വര്‍ധിപ്പിക്കാതെ ആര്‍ബിഐ

Update: 2023-04-06 06:23 GMT

2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വായ്പാ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. റീപോ നിരക്ക് 6.50 ശതമാനമായി തുടരും. നാണ്യപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വായ്പാ നിരക്ക് ഉയര്‍ത്തുമെന്ന് ആശങ്കയുണ്ടായിരുന്നു. 

നാണ്യപ്പെരുപ്പം ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറ് ശതമാനത്തിന് മുകളിലാണ്. റീപോ നിരക്ക് മേയ് മുതല്‍ 250 ബേസിസ് പോയിന്റ് ഉയര്‍ത്തിയിട്ടുണ്ട്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയ നാണ്യപ്പെരുപ്പം ജനുവരിയില്‍ 6.52 ശതമാനവും ഫെബ്രുവരിയില്‍ 6.44 ശതമാനവുമായിരുന്നു. ഭവന വായ്പാ നിരക്ക് ഉള്‍പ്പെടെ വന്‍തോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റീപോ നിരക്ക് ഉയര്‍ത്തുന്നത് തിരിച്ചടിയാകാമെന്നും വിലയിരുത്തലുണ്ടായിരുന്നു.

Tags:    

Similar News