പ്രിയങ്കയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാന്‍: പരിഹസിച്ച് ബിജെപി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി. പ്രിയങ്ക ഗാന്ധിയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ വീണ്ടും ജനങ്ങളെ പറ്റിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്നാൽ വയനാട്ടുകാർ ഒരിക്കൽകൂടി പറ്റിക്കപ്പെടാൻ തയാറാകുമെന്ന് കരുതുന്നില്ല. മികച്ച സ്ഥാനാർത്ഥിയാണ് ബിജെപിയുടെ നവ്യ ഹരിദാസ്, രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു