ശക്തമായ മഴ; കോഴിക്കോട് ഇറങ്ങേണ്ട 5 വിമാനങ്ങൾ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു

Update: 2024-07-21 04:05 GMT

ശക്തമായ മഴയ്ക്ക് പിന്നാലെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചിയിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് തിരികെ പുറപ്പെട്ടിട്ടുണ്ട്.

മൂന്ന് വിമാനങ്ങളാണ് കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. മറ്റു രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിൽ തുടരുകയാണ്.

Tags:    

Similar News