വയനാട്ടുകാർ എന്നെ കാണുന്നത് ഒരു കുടുംബാംഗമായി, അമ്മയെയും ഇവിടേക്ക് കൊണ്ടുവരും; രാഹുൽ
വയനാട്ടുകാർ തന്നെ ഒരു രാഷ്ട്രീയനേതാവായല്ല ഒരു കുടുംബാംഗമെന്നനിലയിലാണ് കാണുന്നതെന്ന് രാഹുൽഗാന്ധി എം.പി. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനെക്കാൾ വില നൽകുന്നത് ആ പരിഗണനയ്ക്കാണ്. ഭാരത് ജോഡോ യാത്രകഴിഞ്ഞ് വയനാട്ടിലേക്കു വരുമ്പോൾ വീട്ടിലേക്ക് പോരുന്നതുപോലെയാണ് അനുഭവപ്പെട്ടത്.
അമ്മ സോണിയാഗാന്ധിയെക്കൂടി ഇവിടേക്ക് കൊണ്ടുവരുമെന്നും രാഹുൽഗാന്ധി പറഞ്ഞു. 25 വീടുകൾ ജില്ലയിൽ കോൺഗ്രസ് നിർമിച്ചുനൽകി. വീടുനിർമാണത്തിൽ തനിക്കും പങ്കാളിയാവാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീനങ്ങാടിയിലെ സ്റ്റേഡിയത്തിൽ ഒരുക്കിയ ചടങ്ങിന് ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നായി നൂറുകണക്കിനുപേരാണ് എത്തിയത്.