കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: ഉന്നത സമിതി രൂപീകരിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട്: മന്ത്രി ആർ ബിന്ദു

Update: 2022-12-24 06:01 GMT

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ രൂപീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമെന്ന് മന്ത്രി ആർ ബിന്ദു. നേരത്തെ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇടക്കാല റിപ്പോർട്ട് കിട്ടി. എന്നാൽ ഡയറക്ടർ ശങ്കർ മോഹൻ തെളിവെടുപ്പിനെത്തിയില്ല. കുറെക്കൂടി ഉന്നതതല സമിതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. അതുപ്രകാരം കെ ജയകുമാറിന്റെ നേതൃത്വത്തിൽ ഉന്നതതല കമ്മീഷൻ 2 ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇക്കാര്യം പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി അറിയിച്ചു. നാളെ മുതൽ ജനുവരി എട്ടുവരെ അടച്ചിടാനാണ് കളക്ടറുടെ ഉത്തരവ്. വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്നും കലക്ടർ നിർദ്ദേശിച്ചു. ക്രിസ്മസ് ദിനം മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിരിക്കേയാണ് കലക്ടറുടെ നടപടി. വിദ്യാർഥികളുടെ നിരാഹാരസമരത്തിൽ അനിഷ്ട്ട സംഭവങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. അതേസമയം ക്യാംപസിലെ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ , മുൻ നിയമസഭ സെക്രട്ടറി എൻ.കെ.ജയകുമാർ എന്നിവരടങ്ങുന്ന പുതിയ കമ്മിഷനെയും സർക്കാർ നിയമിച്ചു.

Tags:    

Similar News