പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്ഥാനാർത്ഥിയെ 11 ന് പ്രഖ്യാപിക്കും
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഎം 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എൻ വാസവനെ ഏൽപ്പിച്ചു. അതേസമയം, മൂന്ന് പേരാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത്. എൻ ഹരിയടക്കമുള്ള നേതാക്കളാണ് സാധ്യതാ പട്ടികയിലുള്ളത്. ജോർജ് കുര്യൻ, ലിജിൻ ലാൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
യുഡിഎഫ് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് കേവലം മൂന്ന് മണിക്കൂറിനകമാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.