നവകേരളസദസ്സിനെത്തിയ മുഖ്യമന്ത്രിക്ക് പാലക്കാട്ട് കരിങ്കൊടി

Update: 2023-12-01 09:05 GMT

നവകേരള സദസിന്റെ ഭാഗമായി പാലക്കാടെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. തൃത്താല തിരുമിറ്റക്കോട്, ഷൊര്‍ണൂർ കുളപ്പുള്ളി, പട്ടാമ്പി എന്നിവിടങ്ങളിലാണ് കോൺഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധവുമായി എത്തിയത്. കരിങ്കൊടികാണിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അതേസമയം ഒറ്റപ്പാലത്ത് നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം 21 വാഴ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയാണ് വാഴ വെച്ചത്. രാവിലെ വാഴകൾ വെട്ടി മാറ്റിയ നിലയിലായിരുന്നു.  സിപിഎം പ്രവർത്തകരാണ് വാഴകൾ വെട്ടി മാറ്റിയതെന്നാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്.

ഒറ്റപ്പാലത്ത് നടക്കാനിരിക്കുന്ന ഏതോ സദസിലേക്ക് എത്തിച്ചേരുന്നവർക്ക് അവിടുത്തെ സാമാന്യ ജനങ്ങൾ ഒരുക്കിയ വമ്പിച്ച സ്വീകരണമെന്ന് എന്ന് കുറിച്ച് വാഴ വച്ചതിന്റെ ചിത്രങ്ങൾ കോൺ​ഗ്രസ് നേതാവ് ഡോ. പി സരിൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്. 

Tags:    

Similar News