വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

Update: 2023-04-25 06:39 GMT

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്തു. വന്ദേഭാരത് ട്രെയിനിലെ സി വൺ കോച്ചിൽ കയറിയ പ്രധാനമന്ത്രി സ്‌കൂൾ വിദ്യാർഥികളുമായി സംവദിച്ചു. കേന്ദ്രീയ വിദ്യാലയത്തിലെ അടക്കം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ഈ കോച്ചിൽ സഞ്ചരിക്കുന്നത്.

വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.

Tags:    

Similar News