അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്; അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്
അന്തരിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ എടച്ചേരി പൊലീസിന് കേസ് കൈമാറി.
കോടിയേരിയെ അപമാനിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് റജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രനെയും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഉറൂബിനെയും കഴിഞ്ഞ ദിവസം സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ സന്തോഷ് രവീന്ദ്രനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.