എയ്ഞ്ചൽവാലി ബഫർ സോൺ പ്രതിഷേധം: 100 പേർക്കെതിരെ പൊലീസ് കേസ്

Update: 2022-12-24 07:28 GMT

ജനവാസ മേഖലകൾ വനമേഖലയെന്ന് രേഖപ്പെടുത്തി സർക്കാർ പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയിൽ 2 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവരാണ് മെമ്പർമാർ. മറ്റ് 98 പേർ കണ്ടാലറിയുന്നവരാണെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പൊതു മുതൽ നശീകരണം ഉൾപ്പെടെ 8 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വനം വകുപ്പ് നൽകിയ പരാതിയിലാണ് പൊലീസ് കേസ്. 

ബഫർ സോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കാൻ സർക്കാർ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും, പുതിയ ഭൂപടത്തിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലകൾ വനമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പിന്നാലെ പ്രദേശത്തുണ്ടായത്. 

Tags:    

Similar News