പെൺകുട്ടിയുടെ പരാതി; പോക്‌സോ കേസിലെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
പോക്‌സോ കേസിൽ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. നടൻമാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ പെൺകുട്ടി നൽകിയ പരാതി പ്രകാരമാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. നടി കാസർകോട് കോടതിയെ കൂടാതെ 13 ജില്ലാ കോടതികളിലും കൊച്ചി, ചെന്നൈ ഹൈക്കോടതികളിലും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്.
നടനും എംഎൽഎയുമായ മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ പരാതി നൽകിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ ബന്ധുകൂടിയായ നടി നിരവധി പേർക്ക് തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു.