ന്യുമോണിയ ബാധയെ തുടർന്ന് ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളുരുവിലെ എച്ച്സിജി ക്യാൻസർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
'അച്ഛൻ വീണ്ടും ആശുപത്രിയിലായി. വൈറൽ ന്യുമോണിയയാണ് കാരണം. സന്ദർശകർക്ക് വിലക്കുണ്ട്. നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്' എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. ന്യുമോണിയ ചികിത്സയ്ക്കായി ഫെബ്രുവരി 6 നും ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.