ആർ.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീൽ പറഞ്ഞത്, ഉത്തരവാദിത്തം സിപിഎം ഏറ്റെടുക്കണം; പി.എം.എ സലാം

Update: 2024-10-06 06:00 GMT

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്വർണ കള്ളക്കടത്തിനെതിരേ മതവിധി പുറപ്പെടുവിക്കണമെന്ന കെ.ടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരേ മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കുറ്റകൃത്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഒരു സമുദായത്തിന്റെ തലയിലിടുകയാണെന്നും സി.പി.എം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സലാം പറഞ്ഞു. ആർ.എസ്.എസ് പോലും പറയാത്ത കാര്യമാണ് കെ.ടി ജലീൽ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും അതിൽ വിശ്വാസികൾ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി പ്രഖ്യാപിക്കണമെന്നുമാണ് കെ.ടി. ജലീൽ എം.എൽ.എ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ജില്ലയെ അപമാനിച്ചെന്നു പറയുന്ന മതപണ്ഡിതൻമാർ എപ്പോഴെങ്കിലും അവരുടെ പ്രസംഗവേദികളിൽ കള്ളക്കടത്ത്, ഹവാല എന്നിവ നിഷിദ്ധമാണെന്നു പറയാത്തതെന്തുകൊണ്ടാണ്? ഇതിനെതിരേ സംഘടനകൾ രംഗത്തുവരണമെന്നും ജലീൽ പറഞ്ഞു.

Tags:    

Similar News