ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെട്ട അപകടത്തിൽ ആശങ്ക; പിന്തുണയുമായി മോദി

Update: 2024-05-20 03:02 GMT

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്ക് സംഭവിച്ചിരിക്കുന്ന അപകടം ആശങ്കാജനകമാണെന്നും ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത‌്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കും ഒപ്പമുണ്ടായിരുന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, പ്രവിശ്യാ ഗവർണർ മാലിക് റഹ്‌മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലഹഷെം എന്നിവർക്കുമായി പ്രാർഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Loading tweet...

‘‘പ്രസിഡന്റ് റെയ്‌സി ഉൾപ്പെട്ട ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ആശങ്കയുണ്ട്. ഈ ദുരിതസമയത്ത് ഞങ്ങൾ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പ്രസിഡന്റിനും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുമായി പ്രാർഥിക്കുകയും ചെയ്യുന്നു’’– മോദി എക്‌സിൽ കുറിച്ചു.

ഇറാൻ– അസർബൈജാൻ അതിർത്തിയിൽ അണക്കെട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞു മടങ്ങവെയാണ് റെയ്സിയുടെ ഹെലികോപ്റ്റർ വിദൂരവനമേഖലയിൽ അപകടത്തിൽപ്പെട്ടത്. പ്രതികൂലകാലാവസ്ഥ കാരണം തിരച്ചിൽ അതീവദുഷ്കരമാണെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. പന്ത്രണ്ട് മണിക്കൂറിന് മുകളിലായി ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

Tags:    

Similar News