സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്‌കെഎസ്എസ്എഫ്

Update: 2024-05-11 05:51 GMT

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്‌കെഎസ്എസ്എഫ്. മലപ്പുറം വികാരത്തിന്റെ പേരിൽ വിഷയത്തെ വഴി തിരിച്ചുവിടാൻ നോക്കേണ്ടെന്ന് എസ്‌കെഎസ്എസ്എഫിൻറെ മുന്നറിയിപ്പ്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കുന്നു.

പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ മലബാർ ജില്ലകളോട്, പ്രത്യേകിച്ച് മലപ്പുറത്തിനോട് സർക്കാർ അനീതി കാണിക്കുന്നുവെന്ന ആരോപണം ഏറെക്കലമായി ശക്തമാണ്. പത്താം ക്ലാസ് ഫലം വന്നതോടെ ഇത്തവണയും പ്രതിഷേധം കനക്കുകയാണ്. നിലവിലെ സ്ഥിതിയിൽ 27,130 കുട്ടികളാണ് മലപ്പുറത്ത് സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരിക. സർക്കാർ പ്രഖ്യാപിച്ച 30% സീറ്റ് വർധന ഉൾപ്പെടുത്തിയുള്ള കണക്കാണിത്. ഇതോടെ അധിക ബാച്ചുകൾ ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് വിവിധ സമുദായിക സംഘടനകൾ. വരും ദിവസങ്ങളിൽ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ പ്രതിഷേധം കടുപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Tags:    

Similar News