പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് വി ശിവൻകുട്ടി; വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് അഹമ്മദ് ദേവർകോവിൽ

Update: 2024-06-24 07:01 GMT

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ. പ്ലസ് വൺ സീറ്റ് വിഷയത്തിൽ അൺ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയിൽ ആവർത്തിക്കുകയായിരുന്നു വിദ്യാഭ്യമന്ത്രി. 17298 പേർക്കാണ് ഇനി സീറ്റ് കിട്ടാൻ ഉള്ളത്. സപ്ലിമെൻററി അലോട്ട്‌മെൻറ് കഴിയുമ്പോൾ 7408 സീറ്റ് പ്രശ്നം വരും. അതിൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും വി ശിവൻകുട്ടി സഭയിൽ പറഞ്ഞു.

വിഷയത്തിൽ നിയമസഭയിൽ ഭരണപക്ഷ എംഎൽഎയായ അഹമ്മദ് ദേവർകോവിൽ സബ്മിഷൻ ഉന്നയിച്ചു. സർക്കാർ ഇടപെടൽ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം ഉണ്ടെന്ന് അഹമ്മദ് ദേവർകോവിൽ സമ്മതിച്ചു. സീറ്റ് ക്ഷാമത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. എ പ്ലസുകാർക്ക് പോലും സീറ്റില്ലാത്ത അവസ്ഥയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ വിമർശനം ഉന്നയിച്ചു. അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സമരം തുടരുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ി.

Tags:    

Similar News