മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; മുഖ്യമന്ത്രിയെ കണ്ട് ലീഗ് എംഎൽഎമാർ

Update: 2024-05-30 11:03 GMT

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ മുഖ്യമന്ത്രിയെ കണ്ട് ലീഗ് എം.എൽ.എമാർ. വിഷയത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

പ്ലസ് വൺ സീറ്റുകളുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അൺ എയ്ഡഡ്,പോളിടെക്ക്‌നിക്ക്, ഐടിഐ എന്നിവയും ഉദ്യോഗസ്ഥർ കണക്കിലെടുത്തത് ശരിയായ നടപടിയല്ല. ബാച്ചുകളനുവദിക്കാതെ മാർജിനൽ സീറ്റുകൾ കൂട്ടുന്നത് വിദ്യാഭ്യാസ ചട്ടങ്ങൾക്ക് തന്നെ വിരുദ്ധമാണെന്നും 70 കുട്ടികൾ വരെ ഒരു ക്ലാസിൽ വരുന്നത് വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്നും ലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം രേഖാമൂലം സർക്കാറിന് കത്ത് നൽകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയും ചർച്ചയിൽ പങ്കെടുത്തു.

Tags:    

Similar News