ശശി തരൂരിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ രംഗത്ത്. ശശി തരൂർ പരിപാടികൾ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്യമാണ്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. തരൂർ അടക്കമുള്ള നേതാക്കൾ നേതൃനിരയിലേക്ക് വരണം. കേരളത്തിൽ ഒതുങ്ങേണ്ട നേതാവല്ല തരൂരെന്നും പിജെ കുര്യൻ പറഞ്ഞു.
കോൺഗ്രസിൽ നല്ല സ്വീകാര്യത ഉള്ള വ്യക്തിയാണ് തരൂർ. അദ്ദേഹത്തോട് ബഹുമാനവും ആദരവും ഉണ്ട്. ശശി തരൂരിൻറെ പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നുവെന്ന് പറയുന്നത് മാധ്യമ സൃഷ്ടിയാണ്. വ്യക്തിപരമായ അസൗകര്യം മൂലമാണ് തരൂരിൻറെ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഒരു നേതാവിൻറെ പരിപാടിക്ക് എല്ലാവർക്കും പങ്കെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ആർക്കും പങ്കെടുക്കാം, അതുപോലെ പങ്കെടുക്കാതിരിക്കാമെന്നും പിജെ കുര്യൻ പറഞ്ഞു