കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദർശനം റദ്ദാക്കി. കേന്ദ്രത്തിൽനിന്ന് അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് മാറ്റിവെച്ചതെന്നാണ് വിവരം. യു.എ.ഇ. സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മേയ് ഏഴിനാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത് . നാലുദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്.
മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യു.എ. ഇ.യിൽ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനിരുന്നതാണ്.