കൈതോലപ്പായ വെളിപ്പെടുത്തലിൽ കേസെടുക്കാത്തതെന്തു കൊണ്ട്?; ഇരട്ട നീതിയെന്ന് വിഡി സതീശൻ

Update: 2023-06-30 09:15 GMT

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തിൽ കേസെടുക്കാത്തതെന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. കെ സുധാകരനെതിരായ പോക്‌സോ ആരോപണത്തിൽ എം.വി ഗോവിന്ദനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു സംഘം പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേസെടുക്കാൻ ഗൂഢാലോചന നടത്തുന്നു .എന്നാൽ ഭരണപക്ഷത്തുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇടതു സർക്കാരിന് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റേത് ഇരട്ട നീതിയാണ്. മാതൃഭൂമിയിലെ റിപ്പോർട്ടർമാരോട് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് പറയാൻ നിർബന്ധിച്ചതായി  ശ്രേയാംസ് കുമാർ പരസ്യമായി വെളിപ്പെടുത്തി, എന്നിട്ടും നടപടി ഉണ്ടായില്ല. തനിക്ക് വിദേശത്ത് ബെനാമി  ഹോട്ടൽ നിക്ഷേപമുണ്ടെന്ന ദേശാഭിമാനി വാർത്തയിൽ മറുപടി പറയാൻ ഇല്ല. നിരന്തരം ആളുകളെ അധിക്ഷേപിക്കാനുള്ള നീക്കത്തിന്റെ ഭാഗം മാത്രമാണത്. ഹോട്ടലിൽ ഓഹരി ഉണ്ടെന് തെളിയിച്ചാൽ ആ പണം മുഴുവൻ ദേശാഭിമാനിക്ക് നൽകും. വാർത്തയെ നിയമപരമായി നേരിടാൻ ഉദേശിക്കുന്നില്ല. ഒരാൾ മൊഴി കൊടുത്തെന്ന വാർത്തയിൽ എന്ത് ചെയ്യാൻ കഴിയും. വാർത്തയിൽ പറഞ്ഞ ഹോട്ടൽ വ്യവസായിയുമായി തന്നെക്കാൾ ബന്ധം പിണറായി വിജയനും ഗോവിന്ദൻ മാസ്റ്റർക്കുമാണെന്നും സതീശൻ പറഞ്ഞു.

Tags:    

Similar News