'കേരളത്തിൻറെ അതിജീവനശക്തിയുടെ മുഖം'; വടകര ശൈലജ ടീച്ചർക്കുള്ളതെന്ന് മുഖ്യമന്ത്രി
പ്രതിസന്ധികളെയും മഹാമാരികളെയും ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തിൻറെ അതിജീവനശക്തിയുടെ മുഖമാണ് കെ കെ ശൈലജ ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ രംഗത്തും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ രംഗത്തും കേരളം കൈവരിച്ച വലിയ നേട്ടങ്ങൾക്ക് പിറകിലെ പ്രധാനി കൂടിയാണ് ടീച്ചർ. രാജ്യത്തെ പുരോഗമന ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ അമരക്കാരിയായ ടീച്ചർ ജനാധിപത്യ, ഭരണഘടനാമൂല്യങ്ങൾക്കായി അടിയുറച്ചു നിലകൊണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി പുറമേരി, കൊയിലാണ്ടി, പാനൂർ തുടങ്ങിയയിടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി ഇന്നലെ പങ്കെടുത്തു. നേരായ വഴിയിൽ വിജയം സാധ്യമല്ലെന്ന് കണ്ടപ്പോൾ ടീച്ചർക്കെതിരെ അപവാദപ്രചാരണങ്ങളുമായി ഇറങ്ങിയവർക്കുള്ള മറുപടിയാണ് പരിപാടികളിൽ കണ്ട ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വടകര കെ കെ ശൈലജ ടീച്ചർക്കുള്ളതാണെന്നും ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുമുള്ളുവെന്നും പിണറായി വിജയൻ കുട്ടിച്ചേർത്തു.