ശക്തമായി തിരിച്ചുകയറി വിപണി; 1936 ഓഹരികള്‍ മുന്നേറി

Update: 2023-07-06 11:16 GMT

ശക്തമായി തിരിച്ചുകയറിയ വിപണി ഇന്ന് റെക്കോര്‍ഡ് ഉയരണ് കുറിച്ചത്. സെന്‍സെക്‌സ് 339.60 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 65785.64 ലെവലിലും നിഫ്റ്റി 98.80 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 19497.30 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1936 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1428 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

133 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര,അപ്പോളോ ഹോസ്പിറ്റല്‍സ്,പവര്‍ഗ്രിഡ്,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്. ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ്, മാരുതി സുസുക്കി, എച്ച്‌സിഎല്‍, ബജാജ് ഫിനാന്‍സ് എന്നിവ ഇടിവ് നേരിട്ടു.

Tags:    

Similar News