പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി

Update: 2022-10-31 10:02 GMT

പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു. ധന വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. 58, 59 വയസ്സിൽ വിരമിച്ചവരുണ്ട്. വിവിധ സമിതികളുടെ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാരിൻറെ നടപടി. എന്നാൽ നിലവിൽ വിരമിച്ചവർക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെൻഷൻ പ്രായമാണ് ഏകീകരിച്ചത്.

ഈ മൂന്നു സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകം പഠിക്കും. സെക്രട്ടേറിയേറ്റിലടക്കം അടക്കം സർക്കാർ ജീവനക്കാരും പെൻഷൻ പ്രായം ഉയര്ത്തണമെന്ന ആവശ്യം ശക്തമാക്കാൻ സാധ്യതയുണ്ട്. എന്നാൽ യുവജനസംഘടനകളുടെ എതിർപ്പ് കണക്കിലെടുത്ത് സർക്കാർ ഉടൻ തീരുമാനമെടുക്കാൻ സാധ്യതയില്ല.

Tags:    

Similar News