വിദ്വേഷ പരാമർശ കേസ്; പി.സി. ജോർജിന് മുൻകൂർ ജാമ്യം

Update: 2025-01-15 07:47 GMT

വിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജിന് മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദേശ പരാമർശത്തിൽ പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു.

മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജനുവരി ആറിന് പി സി ജോർജ് ഒരു ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. 

Tags:    

Similar News