നിലപാട് മയപ്പെടുത്തി പഴയിടം; 'കലോത്സവത്തിന് എത്തുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല'

Update: 2023-02-25 10:58 GMT

സ്കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന നിലപാട് മയപ്പെടുത്തി പഴയിടം മോഹനന്‍ നമ്പൂതിരി. സർക്കാർ പങ്കാളിത്തത്തോടെ നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ദേശീയ കലോത്സവത്തിന് പാചകം ഒരുക്കുന്നത് പഴയിടമാണ്. നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. സംഘാടകർ ആവശ്യപ്പെട്ട മെനുവാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പഴയിടം പറഞ്ഞു.

അതേസമയം, അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് കലവറയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് അത് പറയാറായിട്ടില്ലെന്നും അതിന് ഇനിയും കാലം കാത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് വിവാദമായതിനു പിന്നാലെയാണ് ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. 

16 വർഷമായി കലോത്സവത്തിന് ഭക്ഷണം പാകംചെയ്യുന്നത് പഴയിടത്തിന്റെ സംഘമാണ്. വിവാദം കാര്യമാക്കുന്നില്ലെന്നും ഭക്ഷണമെനു തീരുമാനിക്കുന്നത് സർക്കാരാണെന്നും വിവാദങ്ങളോട് പ്രതികരിച്ചെങ്കിലും അടുക്കള നിയന്ത്രിക്കുന്നതിൽ ഭയമുണ്ടായതിനാൽ പിന്മാറുകയാണെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

 

Tags:    

Similar News