പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കം, സാധാരണ പൗരന് പാർലമെന്റിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി

Update: 2023-09-18 07:23 GMT

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കമായി. പാർലമെന്റിന്റെ 75 വർഷത്തെക്കുറിച്ച് പ്രത്യേക ചർച്ചയാണ് ഇന്ന് നടക്കുന്നത്. പഴയ മന്ദിരം എല്ലാവരുടെയും പൈതൃകത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 75 വർഷത്തിനിടെ നിരവധി നിർണായക സംഭവങ്ങൾക്ക് മന്ദിരം സാക്ഷിയായി. പഴയ മന്ദിരത്തിൻറെ പടികൾ തൊട്ടുവന്ദിച്ചാണ് താൻ ആദ്യമായി പ്രവേശിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്രത്തിന്റെ 75 ാം വാർഷികത്തോടനുബന്ധിച്ച് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്റ് ചരിത്രം, രാജ്യത്തിൻറെ നിലവിലെ സാഹചര്യം, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നിർണായക ചർച്ചകളാണ് നടക്കുക. പ്രത്യേക ചർച്ച ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിവയ്ക്കും എന്നാണ് സൂചന. രാജ്യസഭയിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചർച്ചകൾക്ക് തുടക്കം കുറിക്കും.

വിനായക ചതുർഥി ദിനമായ നാളെയാണ് പുതിയ പാർലമെന്റ് മന്തിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാർലമെന്റ് സെന്റർ ഹാളിൽ പ്രത്യേക സമ്മേളനം ചേരും.അതേസമയം അദാനി വിവാദം , ചൈനീസ് കടന്ന് കയറ്റം , മണിപ്പൂർ കലാപം എന്നിവ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച് പുതിയ മന്ദിരത്തിൽ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . അതേസമയം ഇന്ന് പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ രാവിലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗം ചേരും.

Tags:    

Similar News