സിപിഐ ദേശീയ കൗൺസിലിൽ നിന്ന് 75 പിന്നിട്ടവർ ഒഴിവായി

Update: 2022-10-18 07:11 GMT

ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി ഇന്നലെ സിപിഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി. കെ ഇ ഇസ്മായിൽ, പന്ന്യൻ രവീന്ദ്രൻ , എൻ അനിരുദ്ധൻ , ടി വി ബാലൻ, സി എൻ ജയദേവൻ, എൻ രാജൻ, എന്നിവരാണ് ഒഴിവായത്. കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനവും പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞു. കേരളത്തിൽ നിന്ന് ദേശീയ കൗൺസിലുള്ളവരുടെ അംഗസംഖ്യ 11 ൽ നിന്നും 13 ആയി ഉയർന്നു.

ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ എത്തി. ഇതിൽ 4 മന്ത്രിമാരും ഉൾപ്പെടുന്നു. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവരാണ് ദേശീയ കൗൺസിലേക്ക് എത്തിയത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും പി പി സുനീറും ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗമായി. ദേശീയ സെക്രട്ടറിയായി ഡി രാജ തുടരാനാണ് സാധ്യത.

Tags:    

Similar News