എഐ ക്യാമറ ടെൻഡർ സുതാര്യമെന്ന് മന്ത്രി പി രാജീവ്

Update: 2023-05-19 11:09 GMT

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തള്ളി സർക്കാർ. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെൽട്രോണിന്റെ ടെൻഡർ സുതാര്യമാണെന്നാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടെന്നും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉപകരാർ നൽകിയതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കെൽട്രോണിന് കരാർ കൈമാറിയത്. സേഫ് കേരളയ്ക്കുള്ള ടെൻഡർ നടപടികൾ സി ഡബ്ലിയു സി മാനദണ്ഡ പ്രകാരമാണ് നടത്തിയത്. ഡേറ്റ സെക്യൂരിറ്റി ഒഴികെ മറ്റെല്ലാത്തിനും ഉപകരാർ നൽകാവുന്നതാണ്. ഭാവിയിൽ ഇത്തരം പദ്ധതികൾക്ക് ഒരു ഉന്നത അധികാര സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

 

Tags:    

Similar News