'ഓപ്പറേഷൻ തൃനേത്ര' തിരിച്ചടിച്ച് സൈന്യം; രണ്ട് ഭീകരരെ വധിച്ചു

Update: 2023-05-06 05:54 GMT

 രജൗറിയിൽ 'ഓപ്പറേഷൻ തൃനേത്ര'യിൽ തിരിച്ചടിച്ച് സൈന്യം. രണ്ടു ഭീകരരെ വധിച്ചു. ആക്രമണത്തിൽ ഭീകരരിൽ ഒരാൾക്ക് പരിക്കേറ്റതായും സൂചനകളുണ്ട്. നിരവധി ആയുധങ്ങൾ സൈന്യം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. 

കണ്ഠി വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ തൃനേത്ര പുരോഗമിക്കുകയാണ്. പുലർച്ചെ ബാരാമുള്ളയിലാണ് ഒരു ഭീകരനെ വധിച്ചത്.

ഇന്നലെ ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കരസേന മേധാവിയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ജമ്മുവിലെത്തിയിട്ടുണ്ട്.  വീരമൃത്യു വരിച്ച സൈനികർക്ക് ഇരുവരും അന്ത്യാജ്ഞലി അർപ്പിച്ചു. സൈന്യത്തിന്റെയും സി.ആർ.പി.എഫിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും നേതൃത്വത്തിൽ ഓപ്പറേഷൻ തൃനേത്ര പുരോഗമിക്കുന്നത്. 

Tags:    

Similar News