തിരുത്തലിനു തയ്യാറായില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകും; ശ്രീകുമാരൻ തമ്പി

Update: 2024-03-17 05:37 GMT

ഇടതു അനുകൂലികളായ എഴുത്തുകാർ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ ഭയം കാണിക്കുന്നുവെന്ന് ശ്രീകുമാരൻ തമ്പി. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനോട് പറയാനും തനിക്ക് മടിയില്ല. തിരുത്തലിനു തയ്യാറായില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുമെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.

ഞങ്ങൾ ചെയ്യുന്നതെല്ലാം സമ്മതിക്കണം ഇല്ലെങ്കിൽ തല്ലും കൊന്നുകളയും എന്നു പറയുന്നത് കമ്മ്യൂണിസം അല്ല. ജനാധിപത്യമല്ല. കലാകാരന് രാഷ്ട്രീയമാകാം. ഇന്നത്തെ ചുറ്റുപാടിൽ എതിർത്താൽ പാർട്ടിയുടെ തല്ല് കൊള്ളും.

കമ്മ്യൂണിസത്തെ തകർക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ കഴിയൂ എന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. അതാണ് ഇപ്പോൾ നടക്കുന്നത്. എസ്എഫ്ഐക്കാർ പ്രതികളായ പൂക്കോട് ക്യാമ്പസിലെ പീഡന മരണം അതിന് തെളിവാണെന്നും ശ്രീകുമാരൻ തമ്പി പറയുന്നു

Tags:    

Similar News