' ദേശീയതലത്തിൽ ബിജെപി 225 സീറ്റ് കടക്കുമെന്ന് വെല്ലുവിളിക്കുന്ന മാധ്യമങ്ങൾക്ക് ഒരു കോടി രൂപ ' ; വെല്ലുവിളിയുമായി പിവി അൻവർ എംഎൽഎ

Update: 2024-06-02 15:18 GMT

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ എൽഡിഎയ്ക്ക് അനുകൂലമായി പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളെ വെല്ലുവിളിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. ദേശീയതലത്തിൽ ബിജെപി 225 സീറ്റ് കടക്കുമെന്ന് വെല്ലുവിളിക്കുന്ന മാധ്യമങ്ങൾക്ക് ഒരുകോടി രൂപ നൽകുമെന്നാണ് വാഗ്ദാനം. കേരളത്തിൽ 10 സീറ്റിൽ എൽഡിഎഫ് കുറയില്ലെന്നും കുറഞ്ഞാൽ വെല്ലുവിളിച്ച മാധ്യമത്തിന് ഒരു കോടി രൂപ തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഞാൻ കേരളത്തിലെ മുഴുവൻ പത്രമാധ്യമങ്ങളെയും വെല്ലുവിളിക്കുകയാണ്. വെല്ലുവിളി എന്റെ ജീവിതത്തിൽ നടത്താൻ ആഗ്രഹിക്കുന്ന ആളല്ല. പക്ഷേ ഈ ഒരു ഘട്ടത്തിൽ വെല്ലുവിളിക്കാതിരിക്കാൻ നിർവാഹമില്ല. അത്തരത്തിലുള്ള എക്‌സിറ്റ് പോൾ റിപ്പോർട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും മുഴുവൻ പത്രമാധ്യമങ്ങളെയും ഈ പറയുന്ന എഷ്യാനെറ്റ് ഉൾപ്പെടെയുള്ള കേന്ദ്രഗവൺമെന്റിനോട് ഒപ്പം നിൽക്കുന്ന ബിജെപിയോട് ഒപ്പം നിൽക്കുന്ന ഒട്ടനവധി ചാനലുകളുണ്ട്. എല്ലാവരെയും ഞാൻ വെല്ലുവിളിക്കുകയാണ്. ആ വെല്ലുവിളി എന്നു പറയുന്നത്,ഒരു കോടി രൂപയാണ്. ആ വെല്ലുവിളി എന്നത് 225 സീറ്റിന് മേലെ, മിനിന്നാന്ന് 193 സീറ്റ് എന്നാണ് എക്‌സിറ്റ് പോൾ. ഇപ്പോൾ വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുകയാണ്. അതിലെ മാനിപ്പുലേഷനുമായി ചർച്ചകൾ നടക്കുകയാണ്. അതിൽ മാനിപ്പുലേഷൻ നടന്നിട്ടുണ്ടെങ്കിൽ പോലും എൻഡിഎ മുന്നണിയ്ക്ക് 225 സീറ്റുകളിൽ മേലെ നേടാൻ കഴിയില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതല്ല, ബിജെപി അധികാരത്തിൽ വരുമെന്ന ഈ എക്‌സിറ്റ് പോൾ ഫലങ്ങൾ ഒരു കോടി രൂപയ്ക്ക് അവരോട് ബെറ്റ് വയ്ക്കാൻ തയ്യാറാണ്. തയ്യാറുള്ള മാധ്യമങ്ങൾ 50 ലക്ഷത്തിന്റെ ഡിഡി എടുത്ത് വരട്ടെ, തിരിച്ചാണെങ്കിൽ ഞാൻ 50 കോടി രൂപ നൽകും. അത് പോലെ തന്നെ കേരളത്തിലെ മാധ്യമപ്രവർത്തകരും. 1 സീറ്റ്, 2 സീറ്റ്, 3 സീറ്റ്, എന്ന് പറഞ്ഞ് അവസാനം കേരളത്തിലെ പത്രമാധ്യമങ്ങൾ എത്തിനിൽക്കുന്നത് അഞ്ച് സീറ്റിലാണ്. പത്ത് സീറ്റിൽ കുറവ് കേരളത്തിൽ ഇടുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ആവുകയാണെങ്കിൽ, ഇത് പറഞ്ഞ ബെറ്റ്, കേരളത്തിലെ ഏഷ്യാനെറ്റ്,മനോരമ ഉൾപ്പെടെയുള്ള ഇടതുപക്ഷത്തിനെതിരെ ഈ തിരഞ്ഞെടുപ്പിൽ വളരെ സാഹസികമായി പരാജയപ്പെടുത്താൻ ശ്രമിച്ച മുഴുവൻ പത്രമാധ്യമ കോർപ്പറേറ്റ് കമ്പനികളെയും വെല്ലുവിളിക്കുകയാണ്. ഇതൊന്നും കേട്ട് സഖാക്കൾ തളരേണ്ടതില്ല. നമ്മൾ ഈ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചവരാണ്. ജനങ്ങളുടെ മനസറിഞ്ഞവരാണ്. എന്നായിരുന്നു പിവി അൻവറിന്റെ വെല്ലുവിളി.

Tags:    

Similar News