ഭാഗ്യശാലിയെ കണ്ടെത്തി; 25 കോടിയുടെ ഓണം ബംപറടിച്ചത് കർണാടക സ്വദേശിക്ക്

Update: 2024-10-10 05:21 GMT

ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി. 25 കോടിയുടെ തിരുവോണം ബംപർ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്. കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫ് മെക്കാനിക്കാണ്. 15 വർഷമായി ലോട്ടറിയെടുക്കുന്ന അൽത്താഫിനെ ഒടുവിൽ ഭാഗ്യം തുണച്ചു. കഴിഞ്ഞ മാസം സുൽത്താൻ ബത്തേരിയിൽ നിന്നാണ് അൽത്താഫ് ടിക്കറ്റ് എടുത്തത്.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അൽത്താഫിന്റെ കുടുംബം. മകളുടെയും മകന്റെയും വിവാഹം ഗംഭീരമായി നടത്തണമെന്നതാണ് അൽത്താഫിന്റെ ആഗ്രഹം. സ്വന്തമായി ഒരു വീടില്ല. ലോട്ടറിത്തുക കൊണ്ട് ഇതെല്ലാം നടത്തണം. ബാക്കി കാര്യങ്ങളെല്ലാം ആലോചിച്ച് തീരുമാനിക്കുമെന്നും അൽത്താഫ് പ്രതികരിച്ചു.

Tags:    

Similar News