യാത്രക്കാർക്ക് ഗുണകരമായ തീരുമാനവുമായി റെയിൽവേ

Update: 2024-08-05 04:37 GMT

ദക്ഷിണ റെയില്‍വേയിലെ 44 ദീർഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ലിങ്ക് ഹോഫ് മാൻ ബുഷ് (എല്‍.എച്ച്‌.ബി) ട്രെയിനുകളില്‍ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുക.



തേർഡ് എ.സി കോച്ചുകള്‍ കുറച്ചുകൊണ്ട് ജനറല്‍ കോച്ചുകളാണ് കൂട്ടുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകള്‍ക്കും ഗുണം ലഭിക്കും. ഭൂരിഭാഗം ട്രെയിനുകളും പരമ്ബരാഗത കോച്ചില്‍ നിന്ന് എല്‍.എച്ച്‌.ബി കോച്ചുകളിലേക്ക് മാറുകയാണ്.


കേരളത്തില്‍ കോച്ച്‌ കൂട്ടുന്ന ട്രെയിനുകള്‍: മാംഗ്ലൂർ - ചെന്നൈ സൂപ്പർഫാസ്റ്റ് (ഒന്ന്), എറണാകുളം - നിസാമുദ്ദീൻ മിലേനിയം എക്സ്പ്രസ് (ഒന്ന്), തിരുവനന്തപുരം - ചെന്നൈ വീക്ക്ലി സൂപ്പർഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം - വെരാവല്‍ എക്സ്പ്രസ് (രണ്ട്), കൊച്ചുവേളി - ശ്രീഗംഗാനഗർ സൂപ്പർഫാസ്റ്റ് (ഒന്ന്), തിരുവനന്തപുരം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (കോട്ടയം വഴി) (രണ്ട്), എറണാകുളം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ആലപ്പുഴ വഴി) രണ്ട്.


അതേസമയം, എല്‍എച്ച്‌ബി കോച്ചുള്ള നേത്രാവതി എക്സ്പ്രസ്, മംഗള സൂപ്പർഫാസ്റ്റ് ട്രെയിനുകളില്‍ പ്ലാറ്റ് ഫോമിന് നീളം കുറവായതിനാല്‍ ജനറല്‍ കോച്ചുകള്‍ കൂട്ടില്ല. നേത്രാവതിയില്‍ ഒന്നര ജനറല്‍ കോച്ചാണ് (അര കോച്ച്‌ തപാലിന്) ആകെയുള്ളത്. മംഗളയില്‍ രണ്ടെണ്ണവും

Tags:    

Similar News