എൻ എസ് എസ് ഡയറക്ടർ ബോർഡ് യോഗം നാളെ; മിത്ത് വിവാദം പ്രധാന ചർച്ചയായേക്കും
മിത്ത് വിവാദം പുകയുന്നതിനിടെ എൻ എസ് എസിന്റെ ഡയറക്ടർ ബോർഡ് യോഗം നാളെ പെരുന്നയിൽ ചേരും. മിത്ത് വിവാദത്തിൽ സ്പീക്കർ ഷംസീറിനെതിരെ ഉറച്ച നിലപാടുമായി എൻ എസ് എസ് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ നാളത്തെ മീറ്റിംഗിന് പ്രാധാന്യമേറെയാണ്.സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മിത്ത് വിവാദ നിലപാടിൽ നിന്നും പിന്നോട്ട് പോയെങ്കിലും സ്പീക്കർ എ എൻ ഷംസീർ ഇപ്പോഴും പ്രസ്താവന തിരുത്തിയിട്ടില്ല. നാമ ജപ ഘോഷയാത്ര നടത്തിയതിന് കേസ് രജിസ്ടർ ചെയ്തതും എൻ എസ് എസ്സിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാൽ തുടർ നിലപാടുകൾ തീരുമാനിക്കാനാണ് നാളത്തെ അടിയന്തിര ഡയറക്ടർ ബോർഡ് മീറ്റിംഗ് ചേരുന്നതെന്നാണ് വിവരം