'ദേവസ്വം വകുപ്പ് ഒ.ആർ കേളുവിന് നൽകാത്തത് സവർണ്ണരെ പ്രീണിപ്പിക്കാൻ'; ആദിവാസി ഗോത്ര മഹാ സഭ നേതാവ് എം ഗീതാനന്ദൻ

Update: 2024-06-21 06:18 GMT

ദേവസ്വം വകുപ്പ് ഒ.ആർ കേളുവിന് നൽകാത്തതിനെതിരെ പ്രതിഷേധവുമായി ആദിവാസി ഗോത്ര മഹാ സഭ. കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ അദ്ദേഹം വഹിച്ചിരുന്ന ദേവസ്വം വകുപ്പ് പകരമെത്തുന്ന നിയുക്ത മന്ത്രി ഒ.ആർ കേളുവിന് നൽകാത്തതിനെതിരെയാണ് ആദിവാസി ഗോത്ര മഹാ സഭ നേതാവ് എം ഗീതാനന്ദൻ രംഗത്തെത്തിയത്. ഒ.ആർ കേളുവിന് ദേവസ്വം വകുപ്പ് നൽകാത്തത് സവർണ്ണരെ പ്രീണിപ്പിക്കാനാണെന്ന് ഗീതാനന്ദൻ ആരോപിച്ചു.

സവർണ്ണ സംഘടന നേതാക്കൾ മുഖ്യമന്ത്രിയോട് വകുപ്പ് മാറ്റാൻ ആവശ്യപ്പെട്ടിരിക്കാം എന്നും ഗീതാനന്ദൻ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായത് കൂടി വിലയിരുത്തിയാണ് ഈ നീക്കം എന്നും ഗീതാനന്ദൻ പറഞ്ഞു. പല മേഖലകളിലും അയിത്തം നിലനിൽക്കുന്നതായി രാധാകൃഷ്ണൻ നേരത്തെ മന്ത്രിയായ ശേഷം പറഞ്ഞ കാര്യം ഇപ്പോഴത്തെ മാറ്റവും ആയി കൂട്ടി വായിക്കണമെന്നും ഗീതാനന്ദൻ പറഞ്ഞു.

Tags:    

Similar News