പലസ്തീൻ വിഷയത്തിൽ തന്നെ ആരും പഠിപ്പിക്കണ്ടെന്ന് ശശി തരൂർ

Update: 2023-11-14 09:42 GMT

പലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. കെപിസിസിയുടെ ജവഹർലാൽ നെഹ്റു അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നത് പോലെ ഇന്ത്യ തകരുമായിരുന്നുവെന്ന് മുതിർന്ന നേതാവ് എകെ ആന്റണി പറഞ്ഞു. ആരുടേയെങ്കിലും റാലിയിൽ പങ്കെടുക്കാൻ അപേക്ഷയുമായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിനില്ലെന്ന് പറഞ്ഞ അദ്ദേഹം, പരമാധികാരമുള്ള പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യമെന്നും വ്യക്തമാക്കി.

പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് സ്വാതന്ത്ര പലസ്തീൻ രാഷ്ട്രത്തിന് അനുകൂലമായതാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ വ്യക്തമാക്കി. കോൺഗ്രസിന് നിലപാടില്ലെന്ന് വിമർശിക്കുന്ന മുഖ്യമന്ത്രി കെകെ ശൈലജയുടെ പ്രസ്താവന കണ്ടില്ലേയെന്ന് ചോദിച്ച അദ്ദേഹം, ഉക്രൈനിൽ മരിച്ചു വീഴുന്നവർക്ക് വേണ്ടി മാർക്സിസ്റ്റ്‌ പാർട്ടി റാലി നടത്തിയിട്ടില്ല. ഇറാഖ് യുദ്ധത്തിൽ ഇഎംഎസ് നേടിയെടുത്ത രാഷ്ട്രീയ ലാഭം കണ്ടാണ് പിണറായി വിജയൻ പലസ്തീൻ വിഷയത്തിൽ ഇടപെടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്നും ഹസൻ പറഞ്ഞു.

Tags:    

Similar News