പേരിന്റെ പേരിൽ ആക്ഷേപിക്കുന്ന നിലപാട് സിപിഎമ്മിനില്ല; എം.വി.ഗോവിന്ദൻ

Update: 2023-03-07 09:11 GMT

ആരുടെയെങ്കിലും പേരിന്റെ പേരിൽ ആക്ഷേപിക്കുന്ന നിലപാട് സിപിഎമ്മിനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാധ്യമ പ്രവർത്തകൻ നൗഫൽ ബിൻ യൂസഫിനെ നൗഫൽ ബിൻ ലാദനായി അധിക്ഷേപിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ. ജയരാജന്റെ പ്രസ്താവനയെ കുറിച്ച് തനിക്കറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവന നിലവിൽ പാർട്ടി എടുത്ത നിലപാടല്ല. ഭാവിയിൽ നമുക്ക് നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇ.ഡി.ചോദ്യം ചെയ്യുന്ന ലൈഫ് മിഷനുമായി മുന്നേകാൽ ലക്ഷം പേർക്ക് വീട് നൽകിയ ലൈഫുമായി ബന്ധമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സർക്കാരുമായി ബന്ധമില്ലാത്ത ഒരു ഫ്ളാറ്റുമായി ബന്ധപ്പെട്ടാണ് പ്രശ്നം നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News