'ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല'; ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ

Update: 2024-01-08 15:33 GMT

കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് ഒ രാജഗോപാൽ പറ‍ഞ്ഞു. പാലക്കാട്‌ നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജ​ഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു അവാർഡ്ദാന ചടങ്ങിലായിരുന്ന ഒ രാജ​ഗോപാലിന്റെ പ്രതികരണം.

Tags:    

Similar News