പ്രതിഷേധങ്ങളെ ഭയമില്ല; തനിക്കൊരു ഭീഷണിയും ഇല്ല: ആരിഫ് മുഹമ്മദ് ഖാൻ

Update: 2024-01-09 06:40 GMT

തനിക്കൊരു ഭീഷണിയും ഇല്ലെന്നും പ്രതിഷേധങ്ങളെ ഭയമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലേക്ക് പോകുമെന്നും ഒന്നിനെയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ആറുമുതല്‍ വൈകിട്ട്  ആറുവരെയാണ് ഇടുക്കി ജില്ലയിൽ ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവർണർ ഇടുക്കിയിലെത്തുന്നത്. എസ്എഫ്ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷ ശക്തമാക്കി. ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ കടകളും കമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ബസുകള്‍ ഓടുന്നില്ല. 

ഗവര്‍ണര്‍ക്കെതിരേ ചൊവ്വാഴ്ച രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍, ചൊവ്വാഴ്ചതന്നെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍  ജില്ലയിലെത്തുമെന്ന് അറിയിച്ചു. ഇതോടെയാണ് ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Tags:    

Similar News