എൽദോസിൻറെ ഓഫീസിലെ ലഡു വിതരണം; അസ്വാഭാവികതയില്ലെന്ന് വിഡി സതീശൻ, പാർട്ടി നടപടി ഇന്ന് പ്രഖ്യാപിക്കും

Update: 2022-10-21 07:00 GMT

ബലാത്സംഗ കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിലിന് മുൻകൂർ ജാമ്യം ലഭിച്ചപ്പോൾ പെരുമ്പാവൂരിലെ എം എൽ എയുടെ ഓഫീസിൽ ലഡു വിതരണം ചെയ്തിരുന്നു. കെ മുരളീധരൻ എംപി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ എംഎൽഎ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജാമ്യം ലഭിച്ചതിലെ സന്തോഷം കാരണമാകും ലഡു വിതരണം നടത്തിയത്. അതിൽ അസ്വാഭാവികതയില്ല. എൽദോസ് കുന്നപ്പിള്ളിക്കെതിരായ പാർട്ടി നടപടി ഇന്ന് പ്രഖ്യാപിക്കും. ജാമ്യം ലഭിച്ചതും വിശദീകരണവും പരിഗണിച്ചായിരിക്കും നടപടിയെന്നും വിഡി സതീശൻ വ്യക്തമാക്കി.

അതേസമയം എൽദോസ് കുന്നപ്പിള്ളിലിനെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. ഇന്നോ നാളെയോ കെ പി സി സി യുടെ നടപടിയുണ്ടാകും. എം എൽ എ ഓഫീസിൽ ലഡു വിതരണമൊക്കെ അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

Tags:    

Similar News