നെയ്യാറ്റിൻകരയിൽ കുടുംബം സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചുകയറി: ആറുവയസുകാരന് ദാരുണാന്ത്യം
നെയ്യാറ്റിൻകരയിലുണ്ടായ അപകടത്തിൽ 6 വയസുകാരൻ ലോറിയിടിച്ച് മരിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ജിജിന്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.
അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൻ ടോറസ് ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ലോറി കയറിയിറങ്ങിയാണ് ആരീഷ് മരിച്ചത്. മൂത്ത മകൻ ആരോൺ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.