നവീൻ ബാബുവുമായി കലക്ടർക്ക് ആത്മബന്ധമില്ല; കുറ്റസമ്മതം നടത്തിയെന്ന മൊഴി കള്ളമെന്ന് കുടുംബം

Update: 2024-10-31 09:22 GMT

കണ്ണൂർ കലക്ടർ അരുൺ കെ വിജയനെതിരെ, മരിച്ച എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ വാക്കുകൾ വിശ്വസിക്കാൻ സാധിക്കുന്നതല്ല. കലക്ടർ പറയുന്നത് വെറും നുണയാണ്. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണ്. സഹപ്രവർത്തകരോട് ഒരിക്കലും സൗഹാർദ്ദപരമായി പെരുമാറാത്ത കലക്ടറോട് നവീൻബാബു ഒന്നും തുറന്നു പറയില്ലെന്ന് ഉറപ്പാണെന്നും മഞ്ജുഷ പറഞ്ഞു.

സഹപ്രവർത്തകരോട് ഒരിക്കലും ഫ്രണ്ട്ലിയായി പെരുമാറാത്തയാളാണ് കലക്ടർ. കലക്ടറുമായി നവീൻബാബുവിന് ഒരു ആത്മബന്ധവുമില്ല. അദ്ദേഹത്തോട് എല്ലാം തുറന്നുപറഞ്ഞു എന്നു പറയുന്നത് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നതല്ല. കലക്ടറോട് ഒരു കാര്യവും തുറന്നു പറയില്ലെന്ന് ഉറപ്പാണ്. കണ്ണൂർ കലക്ടറേറ്റിലെ ആരും ഇതു വിശ്വസിക്കാൻ സാധ്യതയില്ല. കലക്ടറോട് തുറന്നു പറയാൻ സാധ്യതയില്ല. അതു തീർച്ചയാണ്. മഞ്ജുഷ പറഞ്ഞു.

കേസിൽ നിയമപരമായി എല്ലാ സാധ്യതയും തേടും. ഈ വിഷയത്തിൽ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് മഞ്ജുഷ പറഞ്ഞു. നവീൻബാബുവിന്റെ സംസ്‌കാരചടങ്ങിലേക്ക് കലക്ടർ വരേണ്ടതില്ലെന്ന് തീരുമാനിച്ചത് താനാണെന്നും മഞ്ജുഷ വ്യക്തമാക്കി. കലക്ടറുമായി ആദ്യം മുതലേ സുഖകരമല്ലാത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കണ്ണൂർ കലക്ടറേറ്റിൽ നി

Tags:    

Similar News