അഡീ.ചീഫ് സെക്രട്ടറിക്കും കെ.ഗോപാലകൃഷ്ണൻ ഐഎസിനും എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എൻ.പ്രശാന്ത് ഐഎഎസ്
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനും കെ ഗോപാലകൃഷ്ണൻ ഐ എ എസിനുമെതിരെ രൂക്ഷ വിമർശനവുമായി എൻ പ്രശാന്ത് ഐ എ എസ്. രണ്ട് ഉദ്യോഗസ്ഥരും തന്നെ കുടുക്കാൻ വ്യാജ ഫയൽ ഉണ്ടാക്കിയെന്നാണ് ആരോപണം. തെളിവായി ഇ ഓഫീസ് ലോഗ് രേഖകളും പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഈ-ഓഫീസിലെ പിഡിഎഫ് ഫയലിന്റെ ഏറ്റവും താഴെ ഡൗൺലോഡ് ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും. ഈ ഭാഗമാണ് പ്രശാന്ത് പങ്കുവെച്ചത്. കുറ്റാരോപണ മെമ്മോ കൈപ്പറ്റിയതിനു ശേഷമാണ് എൻ.പ്രശാന്ത് വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുന്നത്.